‘വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന ഉത്തരവ് യുക്തിസഹം’; ഹൈക്കോടതി നിര്‍ദേശം സ്വാഗതംചെയ്‌ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

sun film car

വാഹനങ്ങളുടെ ഗ്ലാസുകളില്‍ മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഐ.ജി. സി.എച്ച്.നാഗരാജു.

കോടതി വിധി അതേപടി നടപ്പാക്കാനാണ് തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാനുള്ള പരിശോധനകള്‍ നടത്തുമെന്നും വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യം മാധ്യമത്തിനോട് വ്യക്തമാക്കി.

Also Read : ‘ടൈറ്റാനിക്കിലെ പാട്ട് വായിക്കാമോ..?’ കോടികളുടെ മനം കവർന്ന് ആ മൂന്ന് വയസുകാരിയുടെ ചോദ്യം…!

നിര്‍മാതാക്കള്‍ക്കും വാഹനഉടമകള്‍ക്കും വേര്‍തിരിവ് വേണ്ട എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70%, സൈഡ് ഗ്ലാസുകളില്‍ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News