ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്ന് കോടതി. കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. റിമാൻ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടന്ന് കോടതി വ്യക്‌തമാക്കി. ജാമ്യം റദ്ദാക്കാൻ അറിയാമെന്ന് കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കാൻ നോട്ടീസ് നൽകാൻ നീക്കം. റിമാൻ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടന്ന് കോടതി പറഞ്ഞു.
ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന് 12 മണിക്കകം വിശദീകരണം അറിയിക്കണമെന്നും തനിക്ക് മുകളിൽ കോടതിയുണ്ടെന്ന് ബോബി ഓർമ്മിക്കണം എന്നും കോടതി പറഞ്ഞു. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി ധരിക്കരുത്,മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ആര് എന്നും കോടതി ചോദിച്ചു. മാധ്യമശ്രദ്ധക്കുള്ള ശ്രമം വേണ്ടെന്ന് കോടതി പറഞ്ഞു
ALSO READ: ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി
അതേസമയം ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അതേസമയം ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്തത് കോടതി അലക്ഷ്യമല്ല എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയിരുന്നില്ല. നിസഹകരണം ജയിൽ അധികൃതർ കോടതി അറിയിക്കും.
അതേസമയം ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ നിർദേശം നൽകി. ബോണ്ടിൽ ഒപ്പുവെക്കാത്തത് സംബന്ധിച്ച് ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here