രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ഉണ്ടോയെന്ന് ഹൈക്കോടതി

രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്വകാര്യ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവുകൾ ഉണ്ടോ എന്ന് ഹൈക്കോടതി. വിജിലൻസ് കോടതി ഉത്തരവിലും തെളിവുകൾ ഇല്ലെന്നാണല്ലോ എന്ന് ചോദിച്ച കോടതി എന്ത് നിയമവിരുദ്ധമായ നേട്ടമാണ് എതിര്കക്ഷികൾക്കു ലഭിച്ചത് എന്ന് പറയണമെന്നും വ്യക്തമാക്കി.

ALSO READ:വി‍ഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആരോപണം സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടോ എന്നും ഡൊണേഷൻ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നതല്ലേയെന്നും ഹൈകോടതി ചോദിച്ചു.നിയമവിരുദ്ധമായി എന്ത് നേട്ടം ഉണ്ടാക്കിയെന്ന് പറയണമെന്ന് കോടതി വ്യക്തമാക്കി. പണം കൈപ്പറ്റിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

ALSO READ:കുടുംബ വൈരാഗ്യം ;അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News