ഇ ഡി സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി അധികൃതരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ടിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക്കിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also Read : അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി; ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ

ഹാജരായാല്‍ അറസ്റ്റ് ചെയ്യില്ലെന്നും ഇ ഡി അറിയിച്ചിരുന്നു. എന്നാല്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു. അതേസമയം കിഫ്ബി സി ഇ ഒ യും ഹാജരാകില്ലന്ന് കിഫ്ബി അഭിഭാഷകനും കോടതിയെ അറിയിച്ചു.

പകരം കിഫ്ബി ഡി ജി എം ഇ ഡി മുമ്പാകെ ഹാജരാക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഹാജരായാല്‍ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News