ഇ ഡി സമൻസ്; തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഇ ഡി ക്ക്ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. തോമസ് ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്. വീണ്ടും സമൻസ് അയച്ച ഇ ഡി നടപടി സദുദ്ദേശപരമല്ലെന്ന് തോമസ് ഐസക്ക് വാദത്തിനിടെ ചൂണ്ടിക്കാട്ടി.

Also Read: വിഷു-റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി; കൺസ്യൂമർ ഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ ഡി ആവശ്യപ്പെട്ട കണക്കുകളെല്ലാം യഥാസമയം സമർപ്പിച്ചിരുന്നുവെന്ന് കിഫ്ബി അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബഞ്ച് രണ്ടാമത്തെ ഐറ്റമായി ഇന്ന് രാവിലെ കേസ് പരിഗണിക്കും.

Also Read: വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ല: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News