ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഹൈക്കോടതിയിൽ ഇന്ന് ചേർന്ന ബഞ്ചാണ് അപ്പീൽ തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിയത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി റിപ്പോർട്ട് പുറത്തു വിടുന്നത് തടയണമെന്നാണ് അപ്പീൽ ഹർജികളിലെ ആവശ്യം.

Also Read; വിദേശത്ത് നിന്നും എത്തിയത് ഒരാഴ്ച മുന്‍പ്; നവ വരന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ കുരുക്കിട്ട ശേഷം കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍; അന്വേഷണം

റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ അപ്പീലിൻ്റ പ്രസക്തി നഷ്ടപ്പെട്ടില്ലേ എന്ന് കഴിഞ്ഞ ദിവസം നിർമ്മാതാവിൻ്റെ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ആരുടെയും പേര് പുറത്തു വന്നില്ലല്ലോ എന്നും കോടതി അന്ന് ചൂണ്ടിക്കാട്ടി. അക്കാദമിക്ക് ചർച്ചയ്ക്കുള്ള വേദിയല്ല കോടതി എന്നും ഡിവിഷൻ ബഞ്ച് അന്ന് വ്യക്തമാക്കി. എന്നാൽ കൂടുതൽ വാദങ്ങൾ ഉന്നയിക്കാനുണ്ടെന്ന ഹർജിക്കാരൻ അറിയിച്ചതോടെ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Also Read; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News