നാട് നടുങ്ങിയ ആ ദിനം; ഷിബിനെ ഇല്ലാതാക്കിയ കൊടുംക്രൂരത ‘വെറുതെവിടാതെ’ ഹൈക്കോടതി

thuner-shibin-murder

വിശ്വസിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സര്‍വവും സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കിയ കൊടുംക്രൂരതയായിരുന്നു തൂണേരി ഷിബിന്‍ വധം. കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഡി വൈ എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായി നാടിനും നാട്ടുകാര്‍ക്കും സേവനം ചെയ്ത് കഴിഞ്ഞയാളെയാണ് മുസ്ലിം ലീഗ് കൊലയാളികള്‍ ഇല്ലാതാക്കിയത്. കേസില്‍ നീതി ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Also Read: തൂണേരി ഷിബിന്‍ വധക്കേസ് : പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

കേസിലെ 17 പ്രതികളെ വെറുതെവിട്ടുള്ള വിചാരണാ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍, ഒന്നു മുതല്‍ ആറു വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത് ഏറെ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. 2015 ജനുവരി 22 ന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഷിബിനെ ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഷിബിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കും വെട്ടേറ്റു.

ഇസ്മായിലിന്റെ സഹോദരന്‍ മുനീര്‍, കയ്യാറംമ്പത്ത് അസ്ലം, സിദ്ധിഖ്, വാണിയന്റവിട മുഹമ്മദ് അനീഷ്, ശുഹൈബ്, നാസര്‍, മുസ്തഫ, ഫസല്‍ എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. ബാക്കിയുള്ളവര്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏഴു പ്രതികള്‍ പിടിയിലായിരുന്നു. യു ഡി എഫ് ഭരണകാലത്ത് നടന്ന ക്രൂരകൊലപാതകത്തില്‍ പക്ഷേ, എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി 17 പേരെ വെറുതെവിടുകയായിരുന്നു. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെയടക്കമുള്ള അപ്പീലില്‍ ഇന്ന് അനുകൂല വിധിയുണ്ടാകുകയും ചെയ്തു.

Also Read: ഷിബിന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അടിപിടി കേസില്‍ അറസ്റ്റില്‍; അസ്‌ലം കോഴിക്കോട് തങ്ങിയത് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്

സേവനാധിഷ്ഠിത രാഷ്ട്രീയത്തെ ചോര വീഴ്ത്തി ഇല്ലാതാക്കാമെന്ന വ്യാമോഹത്തിന് മേല്‍ വീണ ഇടിത്തീയായും കൊലയാളികള്‍ക്കുള്ള ശക്തമായ താക്കീതായും ശിക്ഷാവിധി മാറുമെന്നാണ് പ്രതീക്ഷ. അതിന് ഈ മാസം 15 വരെ കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News