ഉയര്‍ന്ന പലിശ, സുരക്ഷിതമായ നിക്ഷേപം; ടാക്‌സ് സേവിംഗ്‌സ് എഫ്ഡിക്ക് മാര്‍ച്ച് 31ന് മുന്‍പ് അപേക്ഷിക്കണം

ഉയര്‍ന്നു നില്‍ക്കുന്ന പലിശ, സുരക്ഷിതമായ നിക്ഷേപം എന്നീ നേട്ടങ്ങള്‍ ഒരുമിച്ച് വേണമെങ്കില്‍ ടാക്‌സ് സേവിംഗ്‌സ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പരിഗണിക്കാം. രണ്ടര ശതമാനം ആണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കൂട്ടിയത്. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്കുകളും കൂട്ടിയിട്ടുണ്ട്. മാര്‍ച്ച് 31ന് മുന്‍പാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കേണ്ടത്.

READ ALSO:വില 7 ലക്ഷത്തിൽ താഴെ; ഓട്ടോമാറ്റിക്കിലെ ബജറ്റ് ഫ്രണ്ട്‌ലി കാറുകൾ

ജനുവരി, ഫെബ്രുവരി മാസത്തില്‍ തൊഴില്‍ ദാതാക്കള്‍ നിക്ഷേപരേഖകള്‍ ആവശ്യപ്പെടും. അതിന് മുന്‍പായി ടാക്‌സ് സേവിംഗ് എഫ്ഡി ആരംഭിക്കാവുന്നതാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ പരമാവധി 7.25 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഈ നിരക്കില്‍ 1.5 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2.15 ലക്ഷം രൂപ തിരികെ ലഭിക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ പരമാവധി 7 ശതമാനമാണ് ടാക്‌സ് സേവിംഗ്‌സ് എഫ് ഡികള്‍ക്ക് പലിശ നല്‍കുന്നത്. 1.5 ലക്ഷം രൂപ ഈ നിരക്കില്‍ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അതിന്റെ മൂല്യം 2.12 ലക്ഷം രൂപയാകും. പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് യൂണിയന്‍ ബാങ്കും, കനറ ബാങ്കും ആണ്. 6.7 ശതമാനം. ഈ നിരക്കില്‍ 1.5 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2.09 ലക്ഷം രൂപയായി ഉയരും. ഫെഡറല്‍ ബാങ്ക് നല്‍കുന്ന പലിശ 6.6 ശതമാനമാണ്. 1.5 ലക്ഷം രൂപയുടെ നിക്ഷേപം 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2.08 ലക്ഷമായി ബാങ്ക് തിരികെ നല്‍കും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,പിഎന്‍ബി, ഇന്ത്യന്‍ ബാങ്ക് ,ഐഒബി, ഐഡിബിഐ എന്നിവ 6.5 ശതമാനം പലിശയാണ് ടാക്‌സ് സേവിംഗ്‌സ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്.

READ ALSO:നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും? നോക്കാം ഈ ടിപ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News