ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു, എന്നാല്‍ അതുകൊണ്ട് മാത്രം തടി കുറയില്ല. നമ്മുടെ മാനസിക സമ്മര്‍ദ്ദവും ഔരു പരിധിവരെ വണ്ണം വെയ്ക്കാന്‍ കാരണമാകുന്നു.
ALSO READ :കോഴിക്കോട് ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍
മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഒരു സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് കലോറി കൂടുതലുള്ള ഭക്ഷണങ്ങളോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യായാമം ചെയ്യുന്നതോ ഭക്ഷണം ക്രമീകരിക്കുന്നതോ ഫലപ്രദമാകില്ല. കരളിനെയും കുടലിനെയും തുടങ്ങി മറ്റ് അടിവയറ്റിലെ അവയവങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നതാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനുമൊപ്പം മാനസിക സമ്മര്‍ദ്ദവും കുറക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം ശരീരത്തെയും ബാധിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here