വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം നേരിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ. സിനിമായുടെ ആദ്യ ഷോ അവസാനിച്ചതോടെ ആരാധകരിൽ നിന്നും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എവിടെയോ നഷ്ടപ്പെട്ടു പോയ മോഹൻലാലിനെ തിരിച്ചുകിട്ടി എന്നാണ് ചിത്രത്തെ കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.
നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉൽഹാസത്തോടെയുമാണ് “നേര്” എന്ന ചിത്രം ഒരുക്കിയതെന്ന് കുറിപ്പിൽ ജിത്തു ജോസഫ് പറഞ്ഞിരുന്നു. നേര് എന്ന ചിത്രത്തിന് നേരെ ഉയർന്ന വിവാദത്തിൽ പ്രേക്ഷകരാണ് വിധി എഴുതേണ്ടതെന്നും സംവിധായകൻ കുറിച്ചിരുന്നു.
ജീത്തു ജോസഫിന്റെ കുറിപ്പ്
‘നേര്’ നിങ്ങളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഞാൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉൽഹാസത്തോടെയുമാണ് “നേര്” എന്ന ചിത്രം ഒരുക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപെട്ടു. ‘നേര്’ എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാൾ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാളെ ‘ നേര് ‘ തീയേറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here