ബ്രേക്ക്ഫാസ്റ്റിന് കുറച്ച് പ്രോട്ടീൻ ആയാലോ? നാടൻ ചെറുപയർ കറി ഉണ്ടാക്കാം

രാവിലെ ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീനും ഫൈബറും ഒക്കെ അടങ്ങിയ വിഭവമെങ്കിൽ ഏറ്റവും നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറിയായാലോ? എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

അവശ്യ സാധനങ്ങൾ:
ചെറുപയർ -ഒരു കപ്പ്
വെള്ളം -മൂന്നര കപ്പ്
ചെറിയുള്ളി- ഒരു കപ്പ്
ഇഞ്ചി- ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
പച്ചമുളക് -മൂന്ന്
തേങ്ങ ചിരവിയത് -അരക്കപ്പ്
ജീരകം -അര ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഗ്രാമ്പൂ- 2
കറുവപ്പട്ട -രണ്ട്
ഏലക്കായ -രണ്ട്
ബേ ലീഫ് -രണ്ട്
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ജീരകപ്പൊടി -അര ടീസ്പൂൺ
കറിവേപ്പില
തക്കാളി – 1
ഉപ്പ് – 1 ടീസ്പൂൺ

Also read:രുചി മാറ്റി പിടിക്കാം ? തയ്യാറാക്കാം ചെറിയ ഉള്ളി അച്ചാർ

ഉണ്ടാക്കുന്ന വിധം :
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കുക. ഇനി മസാലകൾ ചേർത്ത് നന്നായി വഴറ്റാം, തീ കുറച്ച് മസാലപ്പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി തുടങ്ങിയവ ചതച്ചതും കറിവേപ്പില പച്ചമുളക് ഇവയും ചേർത്ത് നന്നായി പച്ച മണം മാറുന്നത് വരെ വഴറ്റുക.

ഇവ നന്നായി യോജിച്ചതിന് ശേഷം തക്കാളി ചേർക്കാം, വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക, ഉപ്പും ചെറുപയറും ചേർത്തതിനുശേഷം കുക്കർ
അടച്ച് വേവിക്കുക.

ഈ സമയം തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം വെന്ത ചെറുപയറിലേക്ക് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News