സിംപിളാണ്, പവർഫുള്ളുമാണ്! തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇതൊന്ന് കഴിച്ചുനോക്കൂ…

high protein rice

ഇനി ഇപ്പൊ ഏതൊക്കെ ഭക്ഷണം കഴിക്കാം? തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പല തവണ സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്. തടി കുറയാൻ ഏതൊക്കെ ഭക്ഷണം കഴിക്കണം , ഏതൊക്കെ ഒഴിവാക്കണം എന്നതിൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഈ സംശയം ഉണ്ടോ? എങ്കിൽ നിങ്ങൾക്ക് കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി ഇന്ന് നോക്കാം. ഹൈ പ്രോട്ടീൻ റൈസ്. തടി കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒരു ഭക്ഷണം ആണിത്. തൈറോയ്ഡിന്റെ ബുദ്ധിമുട്ട് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ
അതിനും ഈ ഭക്ഷണം ഏറെ സഹായിക്കും. അതെങ്ങനെയെന്ന് നോക്കാം.

ഹൈ പ്രോട്ടീൻ റൈസ്

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
ജീരകം – കാല്‍ ചെറിയ സ്പൂൺ
കടലപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ
നിലക്കടല – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുക്കുമ്പർ, ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
മുരിങ്ങയില – കാൽ കപ്പ്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
വറ്റൽ മുളക് – രണ്ട്
ബസ്മതി അരി – വേവിച്ചത് ഒന്നരക്കപ്പ്
നാരങ്ങനീര് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത് – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക.ശേഷം കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവ ചേർത്തു വഴറ്റി നിലക്കടല ചേർത്തു വഴറ്റണം.നിലക്കടയുടെ നിറം മാറുമ്പോൾ കറിവേപ്പില, പച്ചമുളക്, വറ്റൽ മുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റണം.ഇനി മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ കുക്കുമ്പർ, മുരിങ്ങയില ചേരുവ ചേർത്തു മൂടി വച്ചു വേവിക്കണം.വെന്തു കഴിയുമ്പോൾ ഇതിലേക്ക് ചോറു ചേർത്തിളക്കാം. ഏറ്റവും ഒടുവിലായി ഇതിലേക്കു അല്പം നാരങ്ങാ നീര് ചേർക്കാം. ഇതിന് മുകളിലേക്ക് ചിരകി വെച്ച തേങ്ങാ കൂടി ഇടാം. ഇതോടെ സ്വാദിഷ്ടമായ ഹൈ പ്രോട്ടീൻ റൈസ് റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News