ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.നേരത്തെ, ഒളിവിലായിരുന്ന, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ഇ ഡിയ്ക്കു മുമ്പാകെ ഹാജരായിരുന്നു. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്.

മണിചെയിന്‍ മാര്‍ക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍നിന്ന് പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതേക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയയിരുന്നു. തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News