ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പില്‍ ഓഫീസുകളിലും ഉടമയുടെ വീടുകളിലും ഇ ഡി റെയ്ഡ്. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായുള്ള കമ്പനി നടത്തിയത് 1630 കോടിയുടെ തട്ടിപ്പാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവിലാണ് ‘ഹൈറിച്ച്’ മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ വിദേശത്തേക്കും പണം കടത്തി.എച്ച് ആര്‍ ഒ ടി ടി യുടെ പേരില്‍ അനധികൃത ബോണ്ടിലൂടെ പിരിച്ച പണവും വിദേശത്തേക്ക് കടത്തിയിരുന്നു.
Also Read : യുപിഐ ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഇനി പേടിവേണ്ട ; പരിഹാരവുമായി റേസര്‍പേ
1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത് കഴിഞ്ഞദിവസം വന്നിരുന്നു. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ക്രിപ്‌റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here