ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ്: ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു

ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ ഹൈറിച്ച് ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു. മണി ചെയിന്‍ മാതൃകയില്‍ 1630 കോടിയുടെ വന്‍ തട്ടിപ്പ് ഹൈ റിച്ച് കമ്പനി നടത്തി എന്നാണ് റിപ്പോര്‍ട്ട്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലും, ഒഞ ഒടിടി യുടെ പേരിലുമായി ഒന്നര ലക്ഷത്തിലധികം പേരില്‍ നിന്നാണ് പണം തട്ടിച്ചത്.

ഇതില്‍ 852 കോടി ഇവര്‍ സമാഹരിച്ചത് ക്രിപ്‌റ്റൊ കറന്‍സി വഴിയെന്നാണ് കണ്ടെത്തല്‍. 100 കോടിയോളം രൂപ ഹവാല ഇടപാടിലൂടെയും ക്രിപ്‌റ്റോ കറന്‍സിയിലൂടെയും വിദേശത്തേക്ക് കടത്തിയതയും കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു.

Also Read : ബെംഗളൂരുവില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി പന്ത്രണ്ട് വയസുകാരി മരിച്ചു

ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ സീനയും കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഇ ഡി എതിര്‍ക്കും. ഇന്നലെ തൃശൂരില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഓഫീസുകളിലും ഉടമയുടെ വീട്ടിലും ഇ ഡി റെയ്ഡ് റെയ്ഡ് നടത്തിയിരുന്നു. ഉടമകളെ അറസ്റ്റ് ചെയ്യാനും ഇ ഡിക്ക് ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്നതിന് മുന്‍പായി കമ്പനി ഉടമ പ്രതാപനും ഭാര്യയും ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News