നിങ്ങളുടെ ഫോണ്‍ സാംസങാണോ? ‘ഹൈറിസ്‌ക് സുരക്ഷാ അലര്‍ട്ടു’മായി സര്‍ക്കാര്‍

സാംസങ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സാംസങ് ഗാലക്‌സി ഫോണ്‍ ഉപയോഗിക്കുന്നവര്‍ അടിയന്തരമായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ സുരക്ഷാ ഉപദേശകരാണ് ലക്ഷകണക്കിന് സാംസങ് ഗാലക്‌സി ഫോണുകളിലെ വിവിധതരം ന്യൂനതകള്‍ ഉയര്‍ത്തിക്കാട്ടി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ALSO READ:  ഭക്ഷണത്തിനായി ഒരു വര്‍ഷം 42 ലക്ഷം രൂപ; ഡെലിവെറി ആപ്പിന്റെ വെളിപ്പെടുത്തല്‍, ആളെ തെരക്കി സോഷ്യല്‍ മീഡിയ

ഇക്കഴിഞ്ഞ ഡിസംബര്‍ 13നാണ് സുരക്ഷാ നിര്‍ദേശം പുറത്തുവന്നത്. നിര്‍ദേശത്തില്‍ ഉയര്‍ന്ന അപകട സാധ്യതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. സാംസങ് ഉപഭോക്താക്കള്‍ കൃത്യസമയത്ത് തന്നെ സോഫ്റ്റ് വെയര്‍ അപ്പ്‌ഡേറ്റ് ചെയ്യണമെന്നതാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന സുരക്ഷാ മാര്‍ഗങ്ങളിലൊന്ന്. നടപ്പിലാക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാനും ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്ന തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ: അനുജന്റെ തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

സാംസങ് ആന്‍ഡ്രോയിഡ് വേര്‍ഷനുകളായ 11, 12, 13, 14എന്നിവയിലാണ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. മൊബൈലിന്റെ സുരക്ഷാ പരിധികളെ ഈ ന്യൂനത ബാധിച്ചാല്‍ ഒരു സൈബര്‍ ആക്രമിക്ക് നിങ്ങളുടെ സിം പിന്‍ മനസിലാക്കാന്‍ സാധിക്കും. ഇവിടെയും തീരുന്നില്ല. ഫോണിനെ നിയന്ത്രിക്കാന്‍ കഴിയും, പ്രൊവറ്റ് എആര്‍ ഇമോജി ഫയല്‍സുകളില്‍ കൈകടത്താന്‍ കഴിയും, ഫോണ്‍ ഫയലുകളില്‍ നുഴഞ്ഞു കയറാനും പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാനും സാധിക്കും. അതായത് ഒരു പാവയെ പോലെ നിങ്ങളുടെ ഫോണ്‍ മറ്റൊരു വ്യക്തിക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നര്‍ത്ഥം.

ഇവയൊക്കെ നിയന്ത്രിക്കാന്‍ ഫലപ്രദമായ ആദ്യമാര്‍ഗം ഫോണ്‍ സോഫ്റ്റ് വെയര്‍ അപ്പപ്പോള്‍ തന്നെ അപ്പ്‌ഡേറ്റ് ചെയ്യുക എന്നതാണ്. അല്ലെങ്കില്‍ അത്തരം ഫോണുകള്‍ക്ക് ഹാക്കര്‍മാര്‍ ഒരു ഭീഷണി തന്നെയാവും. അതേസമയം ഈ ഭീഷണികള്‍ നേരിടാനുള്ള സംവിധാനം സാംസങ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News