ഗൂഗിൾ ക്രോമിന്റെ വേർഷനുകളിൽ പിഴവ് ചൂണ്ടിക്കാണിച്ച് കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ക്രോമിന്റെ രണ്ട് വേർഷനുകളിലും ആണ് പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകൾ, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകൾ എന്നീ രണ്ട് വെർഷനിലും ഒന്നിലധികം പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ അതീവഗുരുതരമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഹാക്കർമാർക്ക് ഇതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താൻ കഴിയും. അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡുകൾ, എന്നിവ ഈ ക്രോം പതിപ്പുകളിൽ പ്രശ്നമാണ്. കൂടാതെ ഈ വേർഷനുകൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതാണ് ഇത് ഒഴിവാക്കാനുള്ള വഴിയെന്ന് മുന്നറിയിപ്പിൽ പറയുന്നു .
also read: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here