കെ റെയിലിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ കേരളത്തില്‍ ഹൈസ്പീഡ് കോറിഡോര്‍ ആവശ്യമാണെന്ന് സുധാകരന്‍ ഒരു ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. കേരളത്തില്‍ റയില്‍വെ യാത്രാക്ലേശം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനവികാരം കോണ്‍ഗ്രസ്സിന് എതിരെ തിരിയുമോ എന്ന ആശങ്ക മൂലമാണ് കെ സുധാകരന്‍റെ നിലപാട് മാറ്റം. കെ റെയിലിനെിരെയുളള സമരങ്ങള്‍ ക്ക് നേതൃത്വം നല്‍കിയത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു.
എന്നാല്‍ പദ്ധതി നടപ്പിലാക്കാനാവാത്തതു മൂലമുളള യാത്രാക്ലേശമാണ് കേരളം ഇപ്പോൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍റെ നിലപാടുമാറ്റം. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ സംസ്ഥാനത്ത് അതിവേഗ കൊറിഡോര്‍ വേണമെന്ന് സുധാകരന്‍ നിര്‍ദേശിക്കുന്നു. കേരളത്തില്‍ മൂന്നാമതൊരു റെയില്‍വെ ട്രാക്ക് അവിഭാജ്യ ഘടകമാണ്.
Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്
ഹൈസ്പീഡ് കൊറിഡോര്‍ എന്ന രീതിയില്‍ സംസ്ഥാനത്തിന് ഗൂണം ചെയ്യമെന്ന തരത്തില്‍ അത് മാറ്റണമെന്നും സുധാകരന്‍ നിര്‍ദേശിക്കുന്നു. റെയില്‍വെ യാത്രാക്ലേശം നേരിടുന്നവരെല്ലാം കെ റെയില്‍ മുടക്കിയ കോണ്‍ഗ്രസ്സിനേയും ബി ജെ പിയേയുമാണ് പഴിക്കുന്നത്. ഈ സാഹചര്യത്തിലുളള നിലപാട് മാറ്റത്തിനോട് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് ഇനി അറിയാനുളളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here