അതിവേഗ ഇന്റര്‍നെറ്റും വൈവിധ്യമാര്‍ന്ന വിനോദ ഓപ്ഷനുകളുമായി ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഒടിടി പ്ലേ പ്രീമിയവും, ഏറ്റവും വലിയ മള്‍ട്ടിപ്പിള്‍ സിസ്റ്റം ഓപ്പറേറ്ററായ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡും (KCCL) ഒരുമിക്കുന്നു. വെറും
616 രൂപയ്ക്ക് സേവനം ലഭ്യമാകും. ഇത് വിപണിയിലെ ഏറ്റവും ചെലവ് കുറഞ്ഞതും സമഗ്രവുമായ വിനോദ-ഇന്റര്‍നെറ്റ് പാക്കേജുകളിലൊന്നാണ് എന്ന പ്രത്യേകതയുമുണ്ട്.
ALSO READ;സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
50MBPS ഇന്റര്‍നെറ്റ് കണക്ഷനും, 4000 ജി ബി വരെ ഡാറ്റ ലിമിറ്റും, 14 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരെ സേവനവും ഈ പാക്കേജിലൂടെ ലഭിക്കും. സണ്‍നെക്‌സ്റ്റ്, സോണിലൈവ്, സീ 5, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഡിസ്‌ട്രോ ടി വി, നമ്മ ഫ്‌ളിക്‌സ്, എഎല്‍റ്റി ബാലാജി, പ്ലേ ഫ്‌ളിക്‌സ്, ഐസ്ട്രീം, ഫാന്‍കോഡ്, ഡോളിവുഡ് പ്ലേ, ഷോര്‍ട് ടി വി, രാജ് ഡിജിറ്റല്‍ തുടങ്ങിയ പോപ്പുലര്‍ പ്ലാറ്റ്‌ഫോമുകളില്‍ സേവനം ലഭ്യമാകും.
ALSO READ;20 ലക്ഷം പേർക്ക് തൊഴിൽ; പദ്ധതികൾക്ക് തുടക്കമിട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍
ഒടിടി പ്ലേ പ്രീമിയവും കെസിസിഎല്ലും തമ്മിലുള്ള ഈ പങ്കാളിത്തം, ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കത്തിനും ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റിനുമുള്ള വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here