വേനൽ മഴക്കിടയിലും ചൂട് കൂടും; മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരുംചൂടു തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചു.

ALSO READ:പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലത്തുണ്ടായ അത്ഭുതപൂർവമായ വളർച്ചക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് സി രവീന്ദ്രനാഥ്: മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ വേനൽ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ ലഭിച്ചു.

ALSO READ: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News