സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ALSO READ: മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

സാധാരണയെക്കാൾ 3 മുതൽ 5°C വരെ താപനില ഉയരും. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിനിടെ, വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്ന ആശ്വാസ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

ALSO READ: തൃശൂർ കുന്നംകുളത്ത് വാഹനാപകടം; 15 പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News