കേരളത്തില്‍ ഉയര്‍ന്ന താപനില; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നു ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ALSO READ ; തുടര്‍ച്ചനാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 46,080 രൂപ

ഇന്നും നാളെയും അതായത് 2024 ഫെബ്രുവരി 29, മാര്‍ച്ച് 1 ന് കൊല്ലം, ആലപ്പുഴ , കോട്ടയം തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.സാധാരണയെക്കാള്‍ 2 – 4°C കൂടുതലാണിത്.

ALSO READ; ഈ പത്ത് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാം…

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News