സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം ,കൊല്ലം,കോട്ടയം , ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയത്.സാധാരണയെക്കാള്‍ 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ്‌വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

also read:ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്നു; ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് 35ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 33ഡിഗ്രി സെല്‍ഷ്യസ്‌വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

സൂര്യാഘാത – സൂര്യാതപ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശത്തിൽ പകല്‍ സമയത്ത്നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്.

also read:മനുഷ്യരെല്ലാരും ഒന്നുപോലെ; ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണം

അതേസമയം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നും നാളെയും നേരിയ മഴ സാധ്യതയുണ്ട്.ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും, മലയോരമേഖകളിൽ അടക്കം മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News