ഉയർന്ന താപനില; 8 ജില്ലയിൽ നാളെ മഞ്ഞ അലർട്ട്‌

ഉയർന്ന താപനിലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച എട്ടു ജില്ലയിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 38 ഡിഗ്രിവരെ ആണ് താപനില. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ട്‌.

ALSO READ: മുംബൈയിലും പൊങ്കാല സമർപ്പിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്. കേരള, തമിഴ്‌നാട്‌ തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തീരദേശത്ത്‌ ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News