സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ 39°C വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ടയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്.

ALSO READ: സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്റെ ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News