ഹൈക്കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി നേരിട്ട് ഗവര്‍ണര്‍

ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് ഗവര്‍ണര്‍. ചാന്‍സലര്‍ എന്ന അധികാരം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ എടുത്ത മറ്റൊരു തീരുമാനം കൂടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടി ചാന്‍സലറുടെ ഭരണഘടനാപരവും നിയമപരവുമായി അധികാരത്തെ സംബന്ധിച്ച് ഏറെ വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. നേരത്തെയും ഗവര്‍ണ്ണറുടെ ഇത്തരം നിയമപരമല്ലാത്ത നടപടികള്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരുന്നു.

ചാന്‍സലര്‍ പദവിയിലിരുന്ന ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സ്വീകരിച്ച പല നടപടികളിലും നേരത്തെയും കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ക്ക് സമീപകാലത്ത് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സംഭവങ്ങള്‍ ഇതൊക്കെയാണ്. 2022 നവംബര്‍ 8- ഗവര്‍ണര്‍ രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച വിസി മാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2022 ഡിസംബര്‍ 13ന് വിസി മാര്‍ക്കുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2023 ഫെബ്രുവരി 16ന് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ഗവര്‍ണര്‍ വി സി മാരെ നിയമിക്കാവൂ എന്ന് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു. 2023 ഫെബ്രുവരി 20ന് കെ ടി യു വി സി സ്ഥാനത്ത് ഗവര്‍ണര്‍ നിയമിച്ച സിസാ തോമസിനെ സര്‍ക്കാരിന് മാറ്റാമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഗവര്‍ണര്‍ ചട്ടം മറികടക്കരുതെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. 2023 മാര്‍ച്ച് 17ന് കെ ടി യു സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങള്‍ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കേരള സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് 15 അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി എറ്റവും ഒടുവില്‍ ഗവര്‍ണറെ തിരുത്തിയിരിക്കുന്നത്. ഗവര്‍ണ്ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെനറ്റംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News