ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച സ്വവർഗ്ഗ പങ്കാളിയുടെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതിയുടെ അനുമതി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് അന്തിമോപചാരം നല്‍കാനാണ് സിംഗിള്‍ ബെഞ്ചിന്റെ അനുമതി. മരിച്ച മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ALSO READ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനം; ആറ് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടു പോകുമ്പോൾ മൃതദേഹത്തെ അനുഗമിക്കുന്നതിനുള്ള അനുമതിക്കായി മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹർജിക്കാരന് നിര്‍ദ്ദേശം നല്‍കി.മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്ന് കാട്ടിയാണ് പങ്കാളിയായ ജെബിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
ഫെബ്രുവരി മൂന്നിനാണ് കളമശേരിയിലെ ഫ്ളാറ്റിൽ നിന്നു വീണ് മനുവിന് പരിക്കേൽക്കുന്നത്. ചികിത്സയിലിരിക്കെ നാലാം തീയതിയാണ് മനു മരണപ്പെട്ടത്.
ALSO READ: ‘അയ്യര്‍ ഇന്‍ അറേബ്യ’ കേരളത്തില്‍ നിന്നും ജിസിസിയിലേക്ക്! റിലീസ് ഫെബ്രുവരി 9ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here