തോട്ടപ്പള്ളി ഖനനാനുമതി: ഷോണ്‍ ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

shone

തോട്ടപ്പള്ളി ഖനനാനുമതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഖനന, ആണവോര്‍ജ്ജ വിഷയങ്ങളില്‍ ഹര്‍ജിക്കാരന് ഇത്രയും വൈദഗ്ധ്യം എവിടെ നിന്ന് ലഭിച്ചുവെന്ന് ഹൈക്കോടതി വിമർശിച്ചു. വിഷയം പഠിക്കാനായി ഹര്‍ജിക്കാരന്‍ എന്ത് ഗവേഷണമാണ് നടത്തിയതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കുന്നതിനെതിരെയായിരുന്നു ബിജെപി നേതാവിന്റെ ഹർജി. സർക്കാർ നടപടി അനധികൃതമാണെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു .കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കന്നതിനായി ദുരന്തനിവാരണ അതോരിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മണൽ നീക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. തുടർന്നാണ് ഹർജിക്കാരനായ ബി ജെ പി നേതാവ് ഷോൺ ജോർജിനെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
ഖനന, ആണവോര്‍ജ്ജ വിഷയങ്ങളില്‍ ഹര്‍ജിക്കാരന് എവിടെനിന്ന് വൈദ്ഗദ്ധ്യം ലഭിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

also read: ‘മതേതര സമൂഹത്തോടുള്ള കൊടുംചതി’:കോൺഗ്രസ്സും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണമെന്ന് നാഷണൽ ലീഗ്
വിഷയം പഠിക്കാനായി ഹര്‍ജിക്കാരന്‍ എന്ത് ഗവേഷണമാണ് നടത്തിയതെന്നും, ഖനനത്തെയും ആണവോര്‍ജ്ജത്തെയും കുറിച്ച് ധാരണ ലഭിക്കാന്‍ എന്താണ് ഷോണ്‍ ജോര്‍ജ്ജിന്റെ വിദ്യാഭ്യാസ യോഗ്യതയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പൊതുമധ്യത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്നായിരുന്നു ഷോണ്‍ ജോര്‍ജ്ജിൻ്റെ മറുപടി.നിയമപഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി എന്നും ഷോണ്‍ ജോര്‍ജ്ജ് വാദിച്ചു. നിയമപരമായ അറിവിന് അപ്പുറത്തുള്ളതാണ് ഖനനത്തെയും ആണവോര്‍ജ്ജത്തെയും സംബന്ധിച്ച അറിവെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദർ ചുണ്ടിക്കാട്ടി. ചുമതലകളില്‍ വ്യാപൃതരായിരിക്കുന്ന ഭരണകൂട വിഭാഗങ്ങളെ കോടതി മുറിയിലേക്ക് വിളിച്ചുവരുത്താന്‍ താല്‍പര്യമില്ലന്നും കോടതി വ്യക്തമാക്കി . പരാതി പരിശോധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News