വഖഫ് ബോര്‍ഡിന്റെ കാലാവധി; താല്‍ക്കാലികമായി നീട്ടി ഹൈക്കോടതി

HIGHCOURT

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി താല്‍ക്കാലികമായി നീട്ടി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത് വരെയോ ആണ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയത്.

ALSO READ: വിസി നിയമനം; എനിക്ക് പൂര്‍ണ അധികാരം ഉണ്ടെന്നാണ് ഹൈക്കോടതി വിധിയെന്ന് ന്യായീകരിച്ച് ഗവര്‍ണര്‍

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. അഞ്ച് വര്‍ഷമാണ് സാധാരണ നിലയില്‍ വഖഫ് ബോര്‍ഡിന്റെ കാലാവധി. എന്നാല്‍ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളില്‍ പലതും ഇതുവരെ തീര്‍പ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോര്‍ഡിന്റെ കാലാവധി താല്‍ക്കാലികമായി നീട്ടി ഉത്തരവിട്ടത്.

News Summary- High Court has temporarily extended the term of the State Waqf Board. The term of the 12-member board ends on December 17. The term was extended for a maximum of four months or until the new members take office after the next election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News