ജയില്‍വാസത്തിനിടെ പുസ്തക രചന; പുസ്തക പ്രകാശനം നടത്താന്‍ റിപ്പര്‍ ജയാനന്ദന് പരോള്‍

റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. അഞ്ച് കൊലപാതക കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ കഴിഞ്ഞ 17 വര്‍ഷമായി വിയൂരിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്. തടവില്‍ കഴിയുന്നതിനിടയില്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് പകല്‍ പരോളാണ് അനുവദിച്ചിരിക്കുന്നത്. പുലരി വിരിയും മുമ്പേ എന്നാണ് പുസ്തകത്തിന്റെ പേര്.

ALSO READ: പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒന്നാമത്തെ സംസ്ഥാനമാണ് കേരളം

അഭിഭാഷകയായ മകള്‍ കീര്‍ത്തി വഴി ജയാനന്ദന്റെ ഭാര്യയാണ് പരോളിനായി കോടതിയെ സമീപിച്ചത്. ഈ മാസം 22, 23 ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് പരോള്‍. 23ന് കൊച്ചിയില്‍ ആണ് പുസ്തക പ്രകാശനം. ജയാനന്ദന് സാധാരണ പരോള്‍ അനുവദിക്കാന്‍ നിയമമില്ലെന്നും, എന്നാല്‍ ഭരണഘടന കോടതികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ജയില്‍ ഡിജിപിയുടെ അനുമതിയോടെയാണ് റിപ്പര്‍ ജയാനന്ദന്‍ പുസ്തകമെഴുതിയത്. പിന്നീട് പ്രകാശനം ചെയ്യാനും അനുമതി ലഭിച്ചു. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ‘പുലരി വിരിയും മുന്‍പെ’ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍. പ്രകാശന ചടങ്ങിനായി 30 ദിവസത്തെ പരോളാണ് ജയാനന്ദന്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഡിജിപി തീരുമാനമെടുത്തില്ല. ഇതോടെ മകള്‍ കീര്‍ത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി, നാല് പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

റിപ്പര്‍ ജയാനന്ദന്റെ സ്വപ്നമാണ് പുസ്തക പ്രകാശനം എന്നായിരുന്നു ഭാര്യ ഇന്ദിരയുടെ വാദം. പുസ്തകം വിറ്റ് ലഭിക്കുന്ന തുക പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി നല്‍കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കുറ്റവാളിക്ക് പുസ്തകമെഴുതാനായതില്‍ പ്രശംസയര്‍ഹിക്കുന്നുവെന്ന പരാമര്‍ശം ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നടത്തി. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ജയാനന്ദനുള്ളത്. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ പ്രശംസ. കൂടാതെ കീര്‍ത്തി ജയാനന്ദന്റെ നീക്കത്തെ, അഭിഭാഷകയായ മകള്‍ അച്ഛന് വേണ്ടി അമ്മ വഴി നടത്തുന്ന പോരാട്ടം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News