എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

naveen babu

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം. അടുത്തമാസം ഹർജിയിൽ വിശദവാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നവീൻ ബാബുവിൻ്റേത് കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു.അതേസമയം ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് മരണത്തിൽ ദുരൂഹത അരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ എന്ന് ഹർജിക്കാരി അരോപിക്കുന്നത്.അതേസമയം സിബിഐ അന്വേഷണം അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും മതിയെന്ന് ഹരജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY; The petition demanding a CBI probe into the death of ADM Naveen Babu will be heard next month. The High Court said that it will hear the details of the petition next month. The High Court has also asked to produce the case diary.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News