പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

highcourt

യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ALSO READ; സിദ്ദിഖിന് ഇടക്കാല ആശ്വാസം; ബലാത്സംഗക്കേസിൽ രണ്ടാഴ്ച്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലയിലെ പുളിന്താനം, മഴുവന്നൂർ, ഓടക്കാലി , പാലക്കാട് ജില്ലയിലെ മംഗലം ഡാം, ചെറുകുന്നം, എറിക്കിൻ ചിറ പള്ളികൾ ഏറ്റെടുത്ത് കൈമാറാനായിരുന്നു നിർദേശം.

ALSO READ; യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി: ഡോക്ടർ അറസ്റ്റിൽ

എന്നാൽ യാക്കോബായ പക്ഷത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് കോടതി വിധി നടപ്പാക്കാനായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതിയ ലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News