ഷാജൻ സ്കറിയയെ “W “ഉം ”D” യും ഓർമ്മിപ്പിച്ച് കോടതി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ശ്രദ്ധയമായ നീരീക്ഷണവുമായി ഹൈക്കോടതി. മാധ്യമങ്ങൾ എങ്ങനെയാണ് വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയാണ് എന്നും ഷാജൻ സ്കറിയ ചെയുന്നത് എന്താണ് എന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്

മാധ്യമങ്ങൾ ഒരു വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത്
അഞ്ച് “W” തത്വങ്ങൾ കൊണ്ടാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.Who, What, When, Where, Why (ആര് എന്ത് എപ്പോൾ എവിടെ എന്തിന്) എന്നതാണ് ആ തത്വങ്ങൾ. എന്നാൽ, മറുനാടൻ വാർത്തയിൽ ഈ W തത്വത്തിന് പകരം നാല് D ആണ് ഉപയോഗിച്ചിട്ടുള്ളത് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

Also Read: ഇരുചക്രവാഹനങ്ങൾക്ക് 50ഉം 60 ഉം കി.മീ വേഗപരിധി പുതുക്കി വിജ്ഞാപനം ഇറങ്ങി; സംസ്ഥാനത്തെ പുതിയ വേഗപരിധിയെപ്പറ്റി അറിയേണ്ടതെല്ലാം

Defame, Denigrate, Damnify, Destroy (അപകീർത്തിപ്പെടുത്തുക, നീതിയുക്തമല്ലാതെ വിമർശിക്കുക, നശിപ്പിക്കുക, തകർക്കുക) ഇതാണ് മറുനാടൻ വാർത്തകളുടെ തത്വമെന്നും കോടതി നിരീക്ഷിച്ചു.

അതേ സമയം; പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിൽ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്.

Also Read: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News