മിഷൻ അരിക്കൊമ്പൻ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനമറിയാം. ദൗത്യത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക സിറ്റിംഗ് നടത്തി ദൗത്യം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഹർജികൾ വീണ്ടും പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജിക്കാർ.
അതേസമയം, ഇന്നലെ ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം വനംവകുപ്പ് ഒരുക്കിയിരിക്കുന്ന കുങ്കിയാനകളുടെ ക്യാമ്പിന് തൊട്ടടുത്ത് വരെ അരിക്കൊമ്പൻ എത്തിയിരുന്നു. കൂടെ ഒരു പിടി ആനയും രണ്ട് കുട്ടിയാനകളും ഉണ്ടായിരുന്നു. മൂന്ന് ദിവസമായി 301 കോളനിക്ക് സമീപത്ത് തന്നെ അറിക്കൊമ്പനുണ്ട്. ദൗത്യം നിശ്ചയിച്ചിരിക്കുന്ന പ്രദേശത്ത് നിന്ന് അരിക്കൊമ്പൻ ദൂരേക്ക് പോകാതിരിക്കാനുള്ള സംവിധാനങ്ങൾ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here