ബോട്ടിൽ എത്രപേരെ കയറ്റാം; ഇം​ഗ്ലീഷിലും മലയാളത്തിലും എഴുതിവെക്കണമെന്ന് ഹൈക്കോടതി

ബോട്ടില്‍ ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ബോട്ടില്‍ അനുവദനീയമായവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. ഇത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വെക്കണം. അപ്പര്‍ ഡെക്കില്‍ എത്രപേരാണ് അനുവദനീയമായിട്ടുള്ളത് എന്നതും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേര്‍ക്ക് കയറാനാകും എന്ന കാര്യം എഴുതിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനുവദനീയമായ എണ്ണം ആളുകളാണ് ബോട്ടില്‍ കയറിയിട്ടുള്ളതെന്ന് സ്രാങ്ക് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുത്. ബോട്ടുയാത്രാ നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

താനൂര്‍ ബോട്ടപകടത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടില്‍ 22 പേര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 37 പേര്‍ കയറി. ഓവര്‍ ലോഡാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഡ്വ. വി എം ശ്യാംകുമാറിനെ കേസില്‍ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News