തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ കോടതി നിർദേശം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി. തൃശൂർ പൂരത്തിൽ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങൾ ആണ് ഹൈക്കോടതി മുന്നോട്ട് വച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് അതുപോലെ നടപ്പാക്കണമെന്നും ഹൈ കോടതി നിലപാടെടുത്തു.
Also Read: മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി
മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഈ മാസം 15ന് മുൻപ് കോടതിയിൽ സമർപ്പിക്കണം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17നാണ് കോടതി തീരുമാനമെടുക്കുക. കോടതി ഇടപെടലിൽ പ്രതുഷേധവുമായി ആന ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്.
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here