സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളില്‍ വിരമിച്ച അദ്ധ്യാപകരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ.
Also Read: നിപ പരിശോധന വേഗത്തിലാക്കാന്‍ മൈബൈല്‍ ലാബും: മന്ത്രി വീണാ ജോര്‍ജ്
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നവീകരിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി എഴുപത് വയസ്സ് വരെയുള്ള വിരമിച്ച അദ്ധ്യാപകരെയും അതിഥി അദ്ധ്യാപകരായി നിയമിക്കാം എന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. കേരളത്തില്‍ ഓരോ വര്‍ഷവും ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ച് NET യോഗ്യത നേടുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. ഗവേഷണം ചെയ്യുന്നതും, ഗവേഷണം പൂര്‍ത്തീകരിച്ചതുമായ വിദ്യാര്‍ത്ഥികള്‍ വേറെയും ഉണ്ട്. ഇവര്‍ക്ക് താത്കാലിക ആശ്വാസമേകുന്ന മേഖലയാണ് സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളിലെ താത്കാലിക അദ്ധ്യാപക നിയമനം. വിരമിച്ച അദ്ധ്യാപകരെ നിയമിക്കാം എന്ന സ്ഥിതി വന്നാല്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നത് അദ്ധ്യാപക രംഗത്തേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ ആയിരിക്കും. ആയതിനാല്‍ വിദ്യാര്‍ത്ഥി – യുവജന വിരുദ്ധമായ പ്രസ്തുത നിര്‍ദേശം പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ കേരള സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here