എല്ലാ വർഷവും ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും: മന്ത്രി ഡോ ആർ ബിന്ദു 

r bindu

എല്ലാ വർഷവും വിദ്യാഭ്യാസ  കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. കൊച്ചിയിൽ സമാപിച്ച ദ്വിദിന വിദ്യാഭ്യാസ കോൺക്ലേവിൻ്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

കോൺക്ലേവിൽ  ഉയർന്നുവന്ന ആശയങ്ങളെ പ്രയോഗികതലത്തിലേക്ക് മാറ്റുന്നതിന് പോസ്റ്റ് കോൺക്ലേവ്  ശില്പശാലകൾ സംഘടിപ്പിക്കും. എല്ലാ  ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവർ നിർദ്ദേശിക്കുന്ന പ്രമുഖ അലുമിനി അംഗങ്ങളെയും ഉൾപ്പെടുത്തി അലുമിനി കോൺക്ലേവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: വനനിയമ ഭേദഗതി ഉപേക്ഷിച്ചതിൽ ആശ്വാസവും സന്തോഷവും, മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു; ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വ്യവസായ- അക്കാദമി സഹകരണത്തിന് ഉന്നത വിദ്യഭ്യാസ പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകും. ഇതിൽ ഉയർന്നുവന്ന ആശയങ്ങളെ പ്രയോഗികതലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വളർന്നു വരുന്ന വ്യവസായ മേഖലയ്ക്ക് അനുസൃതമായി  വിദ്യാർഥികളുടെ  നൈപുണ്യ വികസനം  പ്രോത്സാഹിപ്പിക്കുന്ന തലത്തിൽ  ഉന്നത  വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുമെന്നും പ്രഖ്യാനത്തിൽ വിശദീകരിക്കുന്നു.

 പാഠ്യപദ്ധതികൾ ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതിന് നിരവധി അധ്യാപക പരിശീലന പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News