നേട്ടത്തിന്റെ നെറുകയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചവരിൽ ഏറെ പേരും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ

ചരിത്ര നേട്ടം കൈവരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ മികച്ച വിജയമാണ് മലയാളികൾ കൈവരിച്ചത്. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിലെ 54 മലയാളികൾ ആദ്യ ആയിരത്തിൽ ഇടം നേടി. ആദ്യ നൂറിൽ 13 മലയാളികളും ഇത്തവണ ഇടം നേടി.

ALSO READ: പാലക്കാട്ടെ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത കെവിആറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇക‍ഴിത്തികാട്ടാൻ വലിയ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്‍റെയും സംഘപരിവാറിന്‍റെ കേന്ദ്രത്തിന്‍റെയും ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായത്. ഇതിന് മുകളിലാണ് സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ കേരളം നേടിയ വിജയം. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ‌ രജിസ്ട്രർ ചെയ്ത 54 മലയാളികൾ റാങ്ക് നേടിയ ആയിരംപേരിൽ ഇടംനേടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും റാങ്ക് സ്വന്തമാക്കിയവരിലുണ്ട്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത

ആദ്യ നൂറിൽ 13 മലയാളികളാണ് ഇടം പിടിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പിനൊപ്പം സംസ്ഥാനത്തിനും ചരിത്ര നേട്ടമാണിത്. പൊതുവിദ്യാലയങ്ങളിലും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ചിറങ്ങിയവരാണ് റാങ്ക് ജേതാക്കളിൽ ഭൂരിഭാ​ഗവുമെന്നതും പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിലെ അടക്കം ഫണ്ടുകൾ തടഞ്ഞും സർവകലാശാലകളിലെ കാവിവത്ക്കരണത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി അധികാരത്തിനുള്ള മറുപടിയാണ് ഈ വിദ്യാർഥികളുടെ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News