സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

പ്രവാസി കേരളീയരുടെയും തിരികെ എത്തിയവരുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അപേക്ഷിക്കാം. 2023-24 അധ്യയനവർഷം ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

ALSO READ: വിനോദയാത്രയ്ക്ക് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാനും പാടില്ല. 60 ശതമാനം മാർക്ക് നേടിയിരിക്കണം എന്നതാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ALSO READ: അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration