2024 മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവുംഅതുപോലെ തന്നെആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കുന്നതാണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19
മു്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.(മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു.)
മു്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ
പ്രവേശന മാനദണ്ഡമായ ൽട്ടഗ്ഗക്ക (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
കൊല്ലം, എറണാകുളം ,തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.
മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ
61,759(അറുപത്തി ഒന്നായിരത്തി എഴുന്നൂറ്റി അമ്പത്തി ഒൻപത്)
178(നൂറ്റിഎഴുപത്തിയെട്ട്) താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ
11,965(പതിനൊന്നായിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച്)
മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ
73,724(എഴുപത്തി മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി നാല്)
പ്ലസ്.വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ
സംസ്ഥാന തലം
ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ
4,33,231(നാല് ലക്ഷത്തി മുപ്പത്തി മൂവായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒന്ന്)
വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ
33,030(മുപ്പത്തി മൂവായിരത്തി മുപ്പത്)
പ്ലസ്.വൺ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ
4,66,261(നാല് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അറുപത്തി ഒന്ന്)
ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറിമേലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ
ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ
61,429(അറുപത്തി ഒന്നായിരത്തി നാനൂറ്റി ഇരുപത്തി ഒൺപത്)
പോളിടെക്‌നിക്ക് മേലയിലെ ആകെ സീറ്റുകൾ
9,990(ഒൺപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്)
എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ
5,37,680(അഞ്ച് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി എൺപത്)
ഹയർസെക്കണ്ടറി സീറ്റുകൾ ജില്ലാതലത്തിൽ
തിരുവനന്തപുരം
ആകെ സീറ്റുകൾ
37581(മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്റി എൺപത്തിയൊന്ന്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
16705(പതിനാറായിരത്തി എഴുന്നൂറ്റി അഞ്ച്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
14440(പതിനാലായിരത്തി നാണൂറ്റിനാൽപ്പത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
6436(ആറായിരത്തി നാണ്ണൂറ്റി മുപ്പത്തിയാറ്)
കൊല്ലം
ആകെ സീറ്റുകൾ
31182(മുപ്പത്തി ഒരായിരത്തിഒരുന്നൂറ്റി എൺപത്തി രണ്ട്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
12240(പന്ത്രണ്ടായിരത്തി ഇരുന്നൂറ്റി നാൽപ്പത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
3822(മൂവായിരത്തിഎണ്ണൂറ്റി ഇരുപത്തി രണ്ട്)
പത്തനംതിട്ട
ആകെ സീറ്റുകൾ
14702(പതിനാലായിരത്തിഎഴുന്നൂറ്റി രണ്ട്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
4050(നാലായിരത്തി അമ്പത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
8750(എണ്ണായിരത്തി എഴുന്നൂറ്റി അമ്പത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
1902(ആയിരത്തി തൊള്ളായിരത്തി രണ്ട്)
ആലപ്പുഴ
ആകെ സീറ്റുകൾ
24360(ഇരുപത്തി നാലായിരത്തി മുന്നൂറ്റി അറുപത്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
7390(ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
1850(ആയിരത്തി എണ്ണൂറ്റി അമ്പത്)
കോട്ടയം
ആകെ സീറ്റുകൾ
21986(ഇരുപത്തി ഒരായിരത്തി തൊള്ളായിരത്തി എൺപത്തിയാറ്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
5100(അയ്യായിരത്തി ഒരുന്നൂറ്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
13800(പതിമൂവായിരത്തി എണ്ണൂറ്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
3086(മൂവായിരത്തി എൺപത്തിയാറ്)
ഇടുക്കി
ആകെ സീറ്റുകൾ
11850(പതിനൊന്നായിരത്തി എണ്ണൂറ്റി
അമ്പത്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
4100(നാലായിരത്തി ഒരുന്നൂറ്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
6200(ആറായിരത്തി ഇരുന്നൂറ്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
1550(ആയിരത്തി അഞ്ഞൂറ്റി അമ്പത്)
എറണാകുളം
ആകെ സീറ്റുകൾ
37900(മുപ്പത്തി ഏഴായിരത്തി തൊള്ളായിരം)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
11640(പതിനൊന്നായിരത്തി അറുന്നൂറ്റി നാൽപത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
20460(ഇരുപതിനായിരത്തി നാണ്ണൂറ്റി അറുപത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
5800(അയ്യായിരത്തി എണ്ണൂറ്)
തൃശ്ശൂർ
ആകെ സീറ്റുകൾ
38332(മുപ്പത്തി എണ്ണായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
13380(പതിമൂവായിരത്തിമുന്നൂറ്റി എൺപത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
19980(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എൺപത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
4972(നാലായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട്)
പാലക്കാട്
ആകെ സീറ്റുകൾ
35710(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി പത്ത്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
17610(പതിനേഴായിരത്തി അറുന്നൂറ്റി പത്ത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
13950(പതിമൂവായിരത്തി തൊള്ളായിരത്തി അമ്പത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
4150(നാലായിരത്തി ഒരുന്നൂറ്റി അമ്പത്)
കോഴിക്കോട്
ആകെ സീറ്റുകൾ
43082(നാൽപ്പത്തി മൂവായിരത്തി എൺപത്തി രണ്ട്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
18485(പതിനെണ്ണായിരത്തി നാണ്ണൂറ്റി എൺപത്തി അഞ്ച്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
19915(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി പതിനഞ്ച്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
4682(നാലായിരത്തി അറുന്നൂറ്റി എൺപത്തി രണ്ട്)
മലപ്പുറം
ആകെ സീറ്റുകൾ
70976(എഴുപതിനായിരത്തി തൊള്ളായിരത്തി എഴുപത്തിയാറ്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
33925(മുപ്പത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
25765(ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി അറുപത്തി അഞ്ച്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
11286(പതിനൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തിയാറ്)
വയനാട്
ആകെ സീറ്റുകൾ
11365(പതിനൊന്നായിരത്തി മുന്നൂറ്റി
അറുപത്തി അഞ്ച്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
6870(ആറായിരത്തി എണ്ണൂറ്റി എഴുപത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
3595(മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
900(തൊള്ളായിരം)
കണ്ണൂർ
ആകെ സീറ്റുകൾ
35700(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
19860(പത്തൊമ്പതിനായിരത്തി എണ്ണൂറ്റി അറുപത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
13390(പതിമൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
2450(രണ്ടായിരത്തി നാണൂറ്റി അമ്പത്)
കാസർഗോഡ്
ആകെ സീറ്റുകൾ
18505(പതിനെണ്ണായിരത്തി അഞ്ഞൂറ്റി അഞ്ച്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
11780(പതിനൊന്നായിരത്തി എഴുന്നൂറ്റി എൺപത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
4625(നാലായിരത്തി അറുന്നൂറ്റി ഇരുപത്തി അഞ്ച്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
2100(രണ്ടായിരത്തി ഒരുന്നൂറ്)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here