തിരിഞ്ഞു നോക്കില്ല; ബ്രേക്കിടാതെ സ്വർണം

gold price today

റെക്കോര്‍ഡുകള്‍ മറികടന്ന് സ്വർണം മുന്നേറുകയാണ്. ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തി. പിന്നീട് സ്വര്‍ണവില ഉയരുകയായിരുന്നു . 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.

ALSO READ: ഇനി പിടിച്ചാല്‍ കിട്ടില്ല, പൊന്നേ നീ എങ്ങോട്ട് ? കുതിച്ചുയര്‍ന്ന് സ്വര്‍ണവില

ഒക്ടോബർ 10 നു ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് വിപണിയിലെ വില 56,200 രൂപയായിരുന്നു.ഒക്ടോബർ 11 നു വിപണി വില 56,760 രൂപയായി.ഒക്ടോബർ 12 നു 56,960 രൂപയും ആയിരുന്നു.ഒക്ടോബർ 13, 14 ദിവസന്തങ്ങളിൽ സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 15നു ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 56,760 രൂപയായിരുന്നു.ഒക്ടോബർ 16നു ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ കൂടി 57,120 രൂപയായി. രണ്ടു ദിവസം മുന്നേ 320 രൂപ കൂടി 58,240 രൂപയായി വര്‍ധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here