ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിൽ; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം ഗുജറാത്തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. കഴിഞ്ഞ വര്‍ഷം മാത്രം 14 പേരാണ് ഗുജറാത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2021ല്‍ കേരളത്തില്‍ സമാനമായ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നതും മദ്യനിരോധിത സംസ്ഥാനമായ ഗുജറാത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Also read:വാട്ടര്‍ മെട്രോ യാത്ര ‘വ്യത്യസ്തമായ അനുഭവം’ ; ആശംസകള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമസംഭവങ്ങളെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ മാതൃകയായി ചൂണ്ടിക്കാട്ടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ ഗുജറാത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം ഗുജറാത്താണെന്ന്് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 14 പേരാണ് ഗുജറാത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡി മരണക്കേസിലെ അന്വേഷണങ്ങളും എങ്ങും എത്തിയിട്ടില്ല. നാല് കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണവും പത്ത് കേസുകളില്‍ മജിസ്‌ട്രേറ്റ് തലത്തിലുളള അന്വേഷണവും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തുകയോ കുറ്റകൃത്യം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

Also read:കാമ്പസുകളെപോലും കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ നിതാന്ത ജാഗ്രത വേണം; ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുകസ

2020ല്‍ 15 കസ്റ്റഡി മരണക്കേസുകളും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കേരളത്തിലാകട്ടെ 2021ല്‍ സമാനമായ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മദ്യവും മയക്ക് മരുന്ന് കേസുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും മദ്യനിരോധിത സംസ്ഥാനമായ ഗുജറാത്ത് തന്നെയാണ് മുന്നിലെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മദ്യനിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം 3.10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ 2.80 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുട്ടികള്‍ക്ക് നേരെയുളള അതിക്രമസംഭവങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത്തെ സംസ്ഥാനവും ഗുജറാത്ത് തന്നെ. കഴിഞ്ഞ വര്‍ഷം മാത്രം ആറ് വയസിൽ താഴെയുളള 45 കുരുന്നുകളാണ് കൊല്ലപ്പെട്ടത്. ആറിനും പതിനാറിനും ഇടയില്‍ 27 കുട്ടികളും കൊല്ലപ്പെട്ടു. ഓരോ വര്‍ഷവും 45 സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ 25 ശതമാനവും നടക്കുന്നത് ഗുജറാത്തിലാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News