ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനായി രജനികാന്ത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനികാന്ത് മാറി. ‘ജയിലർ’ എന്ന ചിത്രത്തിന് 210 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങിയെന്നാണ് കണക്ക്.പ്രതിഫലത്തിന്റെ കാര്യത്തിൽ വിജയിയെയും ഷാരൂഖ് ഖാനെയും പ്രഭാസിനെയുമൊക്കെ
പിന്നിലാക്കിയാണ് രജനികാന്തിന്റെ നേട്ടം.

ALSO READ: നവകേരള സദസിന് പണം അനുവദിച്ചു; പഞ്ചായത്ത് പ്രസിഡണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു കോണ്‍ഗ്രസ്

ജയിലറിൽ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതാക്കള്‍ നൽകിയതോടെ അദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ബ്രാൻഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിർമ്മാതാവ് സമ്മാനിച്ചിരുന്നു രജനികാന്തിന് നൽകിയിരുന്നു.

നേരത്തെ 2007ൽ പുറത്തിറങ്ങിയ ശിവാജി ദി ബോസ് എന്ന ചിത്രം ഇറങ്ങിയ സമയത്തും രജനി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും രജനികാന്ത് റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം.

ALSO READ: പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചു വരുന്നു; റിപ്പോര്‍ട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News