ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം

ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ സിനിമാസ്വാദകർക്കിടയിൽ വലിയ രീതിയിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നത്. താരങ്ങൾക്കും ഒ ടി ടി യിലൂടെ മികച്ച അവസരമാണ് ലഭിക്കുന്നത്. ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ വഴി പുറത്തിറങ്ങുന്ന വെബ് സീരീസുകളിലും മുൻനിര നായകന്മാർ ഉൾപ്പടെ അഭിനയിക്കുന്നുണ്ട്.

2023 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒടിടി താരങ്ങളുടെ പട്ടികയിൽ അജയ് ദേവ്ഗൺ മുതൽ തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു വരെ ഉണ്ട് .2023ലെ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അജയ് ദേവ്ഗൺ 125 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. ‘രുദ്ര ദി എഡ്ജ് ഓഫ് ഡാർക്കസ്നസ്സാ’ണ് അജയ് ദേവ്ഗണിന്റേതായി ഒ ടി ടിയിലെത്തിയ ആദ്യ സീരീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് എത്തിയത്.

ALSO READ: ‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

സേക്രട്ട് ഗെയിസ്‌ വെബ്‌സീരിസിലൂടെ തിരിച്ചുവന്ന സെയ്ഫ് അലി ഖാന്റെ ഒ ടി ടി പ്രതിഫലം 15 കോടിയാണ്.സെയ്ഫിന്റെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമായിരുന്നു സർതാജ് . സീരീസിന്റെ ആദ്യ സീസണിൽ എട്ട് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്.അതുപോലെ തന്നെ സേക്രട്ട് ഗെയിംസിലെ കഥാപാത്രത്തിനായി നാലു കോടിയാണ് രാധികആപ്‌തെ വാങ്ങിയത് 4 കോടിയാണ്.ലസ്റ്റ് സ്റ്റോറീസ്, ഗൗൾ, സേക്രട്ട് ഗെയിംസ് തുടങ്ങിയ സീരിസുകളിലെ പ്രകടനത്തിനും രാധിക നിരൂപക പ്രശംസയും നേടി.

ALSO READ: പട്ടുറുമാല്‍ സീസണ്‍ പന്ത്രണ്ട് നൂറിന്റെ നിറവില്‍

സേക്രട്ട് ഗെയിംസ്, മിർസപൂർ എന്നീ സീരീസുകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പങ്കജ് ത്രിപതി. മിർസപൂരിലെ കഥാപാത്രത്തിന് 10 കോടിയും സേക്രട്ട് ഗെയിംസിനായി 12 കോടിയുമാണ് പങ്കജ് വാങ്ങിയത്.

ALSO READ: തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ;നിരോധിച്ചാലും കയറി അഭിനയിക്കും;ഫെഫ്സിക്കെതിരെ റിയാസ്ഖാൻ

പ്രിയനടി സാമന്തയുടെ ഒ ടി ടി പ്രതിഫലം 3-4 കോടി രൂപയാണ്.’ഫാമിലി മാൻ’ സീരീസിന്റെ രണ്ടാം ഭാഗത്തിൽ സാമന്തയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ‘ദി ഫാമിലി മാൻ’ എന്ന സീരീസിനായി മനോജ് ബാജ്പേയ് കൈപ്പറ്റിയത് 10 കോടിയാണ്.

ക്രൈം ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിൽ നവാസുദ്ദീൻ സിദ്ദിഖീ
വാങ്ങിയ പ്രതിഫലം പത്തു കോടി രൂപയാണ്. ഗണേഷ് ഗൈതോണ്ടെ എന്ന നവാസുദ്ദീൻ സിദ്ദിഖീയുടെ കുറ്റവാളി കഥാപാത്രം ഏറെ പ്രശംസ നടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News