രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ വിതരണം ചെയ്‌തു

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. പ്രസിഡന്റ്‌ ദ്രൗപദി മുർമുവിൽ നിന്ന് 26 താരങ്ങൾ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളി ലോങ്ജമ്പ്‌ താരം എം ശ്രീശങ്കർ, ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമി, ചെസ്‌ ഗ്രാൻഡ്‌ മാസ്‌റ്റർ ആർ വൈശാലി തുടങ്ങിയവരും പട്ടികയിൽ ഉണ്ട്. കുടുംബസമേതമാണ്‌ ശ്രീശങ്കർ അവാർഡ്ദാന ചടങ്ങിൽ എത്തിയത്‌. ഈ പുരസ്‌കാരം സ്വപ്‌നമായിരുന്നുവെന്ന്‌ ഷമി പ്രതികരിച്ചു.

ALSO READ: അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത്

മലയാളി കബഡി കോച്ച്‌ ഇ ഭാസ്‌കരൻ പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങി. സമുന്നത പുരസ്‌കാരമായ മേജർ ധ്യാൻചന്ദ്‌ ഖേൽരത്ന അവാർഡ് ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക്‌ സായ്‌രാജിനും ചിരാഗ്‌ ഷെട്ടിക്കുമാണ്‌. എന്നാൽ മലേഷ്യൻ ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനാൽ ഇരുവർക്കും ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News