ടി20യിലെ സര്‍വകാല റെക്കോര്‍ഡ് സ്‌കോര്‍ ഇനി ഈ ടീമിന് സ്വന്തം; പിറന്നത് ഇന്ത്യയില്‍

baroda-highest-t20-score

പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബറോഡ. വ്യാഴാഴ്ച ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് അടിച്ചെടുത്തതോടെയാണിത്. ഒക്ടോബറില്‍ നെയ്റോബിയില്‍ ഗാംബിയയ്ക്കെതിരെ സിംബാബ്‌വെ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 344 റണ്‍സാണ് ബറോഡ മറികടന്നത്.

മൊത്തത്തില്‍ 37 സിക്സറുകളാണ് ബറോഡ പറത്തിയത്. ഇതും ടി20 റെക്കോര്‍ഡ് ആണ്. ഗാംബിയയ്ക്കെതിരായ ആ മത്സരത്തിലും ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ (27) നേടിയതിന്റെ റെക്കോര്‍ഡ് സിംബാബ്‌വെക്ക് ആയിരുന്നു. ശാശ്വത് റാവത്തും 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അഭിമന്യു സിങ് രജ്പുത്തും പവര്‍പ്ലേയ്ക്കുള്ളില്‍ 92 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതാണ് ബറോഡയുടെ കൂറ്റന്‍ സ്‌കോറിനു കളമൊരുക്കിയത്.

Read Also: ബ്രിസ്‌ബേണില്‍ നാണക്കേട്; ഇന്ത്യന്‍ വനിതകള്‍ 100ന് കൂടാരം കയറി, നിഷ്പ്രയാസം കങ്കാരുക്കള്‍

ഭാനു പാനിയ 42 പന്തില്‍ അഞ്ച് ഫോറും 15 സിക്സും ഉള്‍പ്പെടെ സെഞ്ചുറി നേടി. 20 പന്തിലായിരുന്നു ഫിഫ്റ്റി. 262.75 സ്‌ട്രൈക്ക് റേറ്റില്‍ 51 പന്തില്‍ 134 റണ്‍സുമായി അദ്ദേഹം പുറത്താകാതെ നിന്നു. ശിവാലിക് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു സോളങ്കി എന്നിവരും അര്‍ധ സെഞ്ച്വറി നേടി റണ്ണൊഴുക്കില്‍ പങ്കുചേര്‍ന്നു. ഇക്കാര്യം ബിസിസിഐ എക്സ് പോസ്റ്റിൽ പങ്കുവെച്ചു. പോസ്റ്റ് കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News