ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ്; പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയായിരുന്നു കൊച്ചി കലൂരിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരാമര്‍ശം.

ALSO READ:25.6 മില്ല്യണ്‍ ഡോളര്‍ നഷ്ടമായി; ഹോങ്കോങ്ങിലെ മള്‍ട്ടി നാഷണല്‍ കമ്പനി ഡീപ്പ് ഫേക്ക് തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്

പ്രതികള്‍ എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്നും കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ അടുത്ത ദിവസം മറുപടി പറയാമെന്ന് പ്രതിഭാഗം അറിയിച്ചതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. അതേസമയം, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇ ഡിയും കോടതിയെ അറിയിച്ചു.

ALSO READ:ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു.. ബൈജൂസിന് ഇത് എന്തുപറ്റിയെന്ന് വ്യവസായലോകം

പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ ഡി നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തിലൂടെ പുറത്തുവരുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണം അട്ടിമറി്ക്കാന്‍ വഴിയൊരുക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News