ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍ എ കോടതി നാളെ പരിഗണിക്കും. കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read: ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിദേശത്തേക്ക് ഹവാലയായി 100 കോടിയില്‍പ്പരം രൂപ കടത്തിയതായും കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോള്‍ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News