ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2ലേക്ക് മാറ്റി. കൊച്ചി കലൂർ പി എം എല്‍ എ കോടതിയാണ് കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയത്. മുൻകൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്ന കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയും ഒളിവിൽ തുടരുകയാണ്. മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

Also Read: മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾ കലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്

ഇതിന്‍റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോള്‍ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, മണി ചെയിന്‍ എന്നിവയ്ക്കു പുറമെ ഹൈറിച്ച് ഉടമകള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്ത മുഴുവന്‍ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ് ഇ ഡി.

Also Read: നിയമപരമായി കടമെടുക്കാനുള്ള നമ്മുടെ അവകാശത്തിന്മേലാണ് കേന്ദ്രം കത്തിവച്ചത്: കടകംപള്ളി സുരേന്ദ്രൻ

അതേസമയം കമ്പനിയുടെ മറവിൽ പ്രതാപനും ഭാര്യയും തട്ടിയെടുത്ത് 1157 കോടി രൂപയെന്ന് കണക്കുകൾ ഇ ഡി പുറത്തുവിട്ടു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News